ലണ്ടൻ: 2021ലെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയാകാനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റോബാണ് ഇക്കാര്യം അറിയിച്ചത്. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പുറത്തുപോയതിനുശേഷമുള്ള ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്.
ഇന്തോ-പസഫിക് മേഖലയിലെ പ്രധാനപ്പെട്ട രാജ്യമെന്ന് ഇന്ത്യയെ വിശേഷിപ്പിച്ച ബോറിസ് ജോൺസൺ തന്‍റെ സന്ദർശനം ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ആവേശകരമായ ഒരു വർഷത്തിന്‍റെ തുടക്കമായിരിക്കുമെന്നും പറഞ്ഞു. യുകെ ആതിഥേയരാകുന്ന ജി 7 ഉച്ചകോടിയിൽ ദക്ഷിണ കൊറിയയ്ക്കും ഓസ്‌ട്രേലിയയ്‌ക്കുമൊപ്പം മൂന്ന് അതിഥി രാജ്യങ്ങളിലൊന്നായി പങ്കെടുക്കാൻ ഇന്ത്യയെ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
1993 ൽ ജോൺ മേജറാണ് റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി അവസാനം പങ്കെടുത്ത ബ്രിട്ടീഷ് പ്രധാന മന്ത്രി.