ബ്രസൽസ്: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ സ്ഥാനം ഏറ്റതിന് ശേഷമുള്ള ആദ്യ വിദേശ യാത്രയുടെ ഭാഗമായി തുർക്കി പ്രസിഡന്‍റ് റീസെപ് തയ്യിപ് എർദോഗനുമായി കൂടിക്കാഴ്‌ച നടത്തി. ജി 7 ഉച്ചകോടിയുടെ ഭാഗമായി അദ്ദേഹം യുകെയും സന്ദർശിച്ചിരുന്നു. അടുത്ത യാത്ര ജനീവയിലേക്കാണ്. അവിടെ വച്ച് അദ്ദേഹം റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുട്ടിനുമായി കൂടിക്കാഴ്‌ച നടത്തും.
90 മിനിറ്റ് നീണ്ടു നിന്ന ഇരു പ്രസിഡന്‍റുമാരുടെയും കൂടിക്കാഴ്‌ചയിൽ ആഗോളതലത്തിലുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, വാക്‌സിന്‍റെ ലഭ്യത എന്നിവ ചർച്ച വിഷയമായി. വ്യത്യസ്‌ത അഭിപ്രായങ്ങളുള്ള വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും വിവിധ മേഖലകളിൽ ഫലപ്രദമായ രീതിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ചും സംസാരിച്ചതായി എർദോഗൻ പറഞ്ഞു. ഈ കൂടിക്കാഴ്‌ച വളരെ ഫലപ്രദമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ജോ ബൈഡനുമായി തനിക്ക് ദീർഘകാലമായുള്ള ബന്ധമാണെന്നും ജോ ബൈഡനെ തുർക്കി സന്ദർശിക്കാൻ ക്ഷണിച്ചിട്ടുണ്ടെന്നും എർദോഗൻ പറഞ്ഞു. അതേസമയം ഇരുരാജ്യങ്ങൾക്കും വലിയ അജണ്ടകളുണ്ടെന്നും, തമ്മിലുള്ള ചർച്ചകൾ തുടരുമെന്നും ജോ ബൈഡൻ വ്യക്തമാക്കി.
Also Read: 'പ്രസന്നൻ, ശക്തൻ, യോഗ്യനുമായ എതിരാളി' ; പുടിനെക്കുറിച്ച് ബൈഡന്‍