ETV Bharat / international

കൊവിഡ്-19 വാക്‌സിന്‍; കരാര്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

കരാര്‍ പ്രകാരം, ഈ വാക്‌സിന്‍ വിജയകരമായാല്‍ സ്വന്തമായി വാക്‌സിന്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. 25 ദശലക്ഷം ഓസ്‌ട്രേലിയക്കാര്‍ക്ക് വാക്സിന്‍ സൗജന്യമായി നല്‍കുമെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പ്രസ്താവനയില്‍ പറയുന്നു.

coronavirus vaccine  vaccine deal  Oxford COVID-19 vaccine  Oxford University  കരാര്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ  covid 19  corona
കൊവിഡ്-19 വാക്‌സിന്‍; കരാര്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ
author img

By

Published : Aug 19, 2020, 3:51 PM IST

കാന്‍ബറ: കൊവിഡ്-19ന് ഫലപ്രദവും സുരക്ഷിതവുമായ ഒരു വാക്‌സിന്‍ ലഭ്യമായാല്‍ അത് എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി നല്‍കുമെന്ന് ഓസ്‌ട്രേലിയ . ഓസ്‌ട്രേലിയ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് വികസിപ്പിച്ചെടുക്കുന്ന വാക്‌സിന്‍ ലഭ്യമാക്കുന്നതിന് ബ്രിട്ടീഷ്-സ്വീഡിഷ് ഔഷധ കമ്പനിയായ അസ്ട്രാസെനെക്കയുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കരാര്‍ പ്രകാരം, ഈ വാക്‌സിന്‍ വിജയകരമായാല്‍ സ്വന്തമായി വാക്‌സിന്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. 25 ദശലക്ഷം ഓസ്‌ട്രേലിയക്കാര്‍ക്ക് വാക്സിന്‍ സൗജന്യമായി സൗജന്യമായി നല്‍കുമെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പ്രസ്താവനയില്‍ പറയുന്നു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ട്രയല്‍ മൂന്നാം ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോ, പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ, ഫിജി പ്രധാനമന്ത്രി ഫ്രാങ്ക് ബൈനിമാരമ എന്നിവരുമായും അടുത്തിടെ വാക്‌സിന്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ, 23,000-ല്‍ അധികം ആളുകള്‍ക്കാണ് ഓസ്‌ട്രേലിയയില്‍ കൊവിഡ് ബാധയുണ്ടായത്. 430 ല്‍ കൂടുതല്‍ മരണങ്ങളും ഉണ്ടായിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.