മോസ്‌കോ: ജര്‍മൻ ചാൻസലര്‍ ആംഗല മെര്‍ക്കലുമായി താൻ കൂടിക്കാഴ്‌ച നടത്തിയെന്ന് വെളിപ്പെടുത്തി റഷ്യൻ പ്രതിപക്ഷ നേതാവ് അലെക്‌സൈ നവാല്‍നി. വിഷബാധയേറ്റ് ബെര്‍ലിനിലെ ആശുപത്രിയില്‍ അലെക്‌സൈ നവാല്‍നി ചികിത്സയില്‍ കഴിയുമ്പോഴാണ് ആംഗല മെല്‍ക്കല്‍ അവിടെയത്തിയത്. "മീറ്റിങ് നടന്നു എന്നത് സത്യമാണ്. എന്നാല്‍ അതൊരു രഹസ്യ ചര്‍ച്ചയായിരുന്നില്ല" - നവാല്‍നി ട്വീറ്റ് ചെയ്‌തു. വ്യക്തിപരമായ ഒരു കൂടിക്കാഴ്‌ചയായിരുന്നു അത്. എന്‍റെ കുടുംബവും ആ സമയം എന്നോടൊപ്പമുണ്ടായിരുന്നു. എന്നെ വന്നു കണ്ടതില്‍ ആംഗല മെര്‍ക്കലിനോട് ഞാൻ നന്ദി പറയുന്നു - നവാല്‍നി കൂട്ടിച്ചേര്‍ത്തു. ആംഗല മെര്‍ക്കലും അലെക്‌സൈ നവാല്‍നിയും തമ്മില്‍ രഹസ്യമായി കൂടിക്കാഴ്‌ച നടത്തിയെന്ന റിപ്പോര്‍ട്ട് റഷ്യയിലും ജര്‍മനിയിലും ഒരുപോലെ നിരവധി വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ആംഗല മെര്‍ക്കലുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് സമ്മതിച്ച് അലെക്‌സൈ നവാല്‍നി - അലെക്‌സൈ നവാല്‍നി
മീറ്റിങ് നടന്നു എന്നത് സത്യമാണ്. എന്നാല്‍ അതൊരു രഹസ്യ ചര്‍ച്ചയായിരുന്നില്ല" - റഷ്യൻ പ്രതിപക്ഷ നേതാവ് അലെക്‌സൈ നവാല്‍നി ട്വീറ്റ് ചെയ്‌തു.