ഹനോയി: വിയറ്റ്‌നാമിൽ ഒരാൾ കൊവിഡ് മൂലം മരിച്ചതായി മാധ്യമ റിപ്പോർട്ട്. 99 ദിവസത്തെ ഇടവേളക്ക് ശേഷമാണ് രാജ്യത്ത് കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരുന്ന 70കാരനാണ് മരിച്ചതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. എന്നാൽ ആരോഗ്യ വകുപ്പ് മരണം സ്ഥിരീകരിച്ചിട്ടില്ല.
പ്രായമായ ആറ് കൊവിഡ് രോഗികളാണ് നിലവിൽ ഗുരുതരാവസ്ഥയിൽ ഉള്ളതെന്ന് അഡ്‌മിനിസ്ട്രേഷൻ ഓഫ് മെഡിക്കൽ എക്‌സാമിനേഷൻ ആന്‍റ് ട്രീറ്റ്‌മെന്‍റ് മേധാവി ഡോ. ലുവാങ് എൻഗോക് ഖു പറഞ്ഞു. ഇവർക്ക് മറ്റു പല അസുഖങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വിയറ്റാനാമിൽ 99 ദിവസമായി കൊവിഡ് മരണമോ, പുതിയ രോഗികളോ സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ഒരാഴ്‌ച മുമ്പാണ് ഡാ നാങ് ആശുപത്രിയിൽ വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്.