ഹോങ്കോംഗ്: ചൈനയുടെ വർധിച്ചുവരുന്ന യുദ്ധ ഭീക്ഷണിക്കിടെ ഏഷ്യ-പസഫിക്ക് മേഖലയിൽ ത്രിരാഷ്‌ട്ര സൈനിക അഭ്യാസം. മൈക്രോനേഷ്യയിലെ ദ്വീപ് പ്രദേശമായ ഗുവാമിലാണ് അമേരിക്കയുടെയും ഓസ്‌ട്രേലിയയുടെയും ജപ്പാന്‍റെയും സംയുക്ത അഭ്യാസ പ്രകടനം. രണ്ടു രാജ്യങ്ങൾ തമ്മിലുളള സൈനിക ബന്ധം ഉറപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് സംയുക്ത അഭ്യാസ പ്രകടനം. 'കോപ്പ് നോർത്ത് 2021' എന്ന് പേരിട്ടിരിക്കുന്ന അഭ്യാസ പ്രകടനം ഫെബ്രുവരി 3 മുതൽ 19 വരെ നടക്കും.
അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള വ്യോമസേനകൾ പങ്കെടുക്കും. ഏഷ്യ-പസഫിക്ക് മേഖലയിലെ സാന്നിധ്യം ശക്തിപെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ അഭ്യാസ പ്രകടനം. മൂന്ന് രാജ്യങ്ങളിലെ യുദ്ധകപ്പലുകളും, യുദ്ധവിമാനങ്ങൾ തുടങ്ങിയവ പങ്കെടുക്കും.യുദ്ധ സമയത്തെ രക്ഷാപ്രവർത്തനം, ഇന്ധനം നിറയ്ക്കൽ, മിസൈൽ ആക്രമണ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയവ അഭ്യാസ പ്രകടനത്തിൽ ഉൾപെടും.
ഗുവാമിലെ അമേരിക്കൻ എയർബേസാകും അഭ്യാസ പ്രകടനത്തിന് നേതൃത്വം നൽകുക. ഏഷ്യ-പസഫിക്ക് മേഖലയിൽ ചൈനയും റഷ്യയും ഉയർത്തുന്ന ഭീക്ഷണി മറികടക്കുകയെന്നതാണ് ഈ അഭ്യാസ പ്രകടനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഗുവാമം ബേസ് ക്യാമ്പിന്‍റെ ബ്രിഗേഡിയർ ജനറൽ പറഞ്ഞു.