ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ദക്ഷിണ സിന്ധ് പ്രവശ്യയില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 30 പേര്‍ മരണപ്പെടുകയും 50 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് അധികൃതര്‍ അറിയിച്ചു. ഗോഡ്‌കി ജില്ലയിലെ ധാര്‍കി പട്ടണത്തിന് സമീപമാണ് അപകടമുണ്ടായത്. സര്‍ഗോധയില്‍ നിന്നുള്ള മില്ലറ്റ് എക്‌സ്പ്രസ് പാളം തെറ്റി ലാഹോറില്‍ നിന്ന് കറാച്ചിയിലേയ്ക്ക് പോകുകയായിരുന്ന സിര്‍ സയദ് എക്‌സ്പ്രസുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു.
Also read: കനത്ത മഴ; ശ്രീലങ്കയിൽ 14 പേർ മരിച്ചു
അപകടത്തില്‍ മില്ലറ്റ് എക്‌സ്പ്രസിലെ കോച്ചുകള്‍ തലകീഴായി മറിഞ്ഞു. മറിഞ്ഞ കോച്ചുകളില്‍ ആളുകള്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ഗോഡ്‌കി ഡെപ്യൂട്ടി കമ്മിഷണര്‍ ഉസ്‌മാന്‍ അബ്‌ദുള്ള അറിയിച്ചു. 13-14 കോച്ചുകളാണ് പാളം തെറ്റിയതെന്നും 6-8 കോച്ചുകള്‍ പൂര്‍ണമായും നശിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.