ETV Bharat / international

കൊവിഡ് 19; ഉത്തര കൊറിയന്‍ ഉന്നത ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു

author img

By

Published : Feb 14, 2020, 7:08 PM IST

വൈറസ് ബാധസംശയിച്ചയാളെ കണ്ടെത്തി കൊലപ്പെടുത്തുകയായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിനൊപ്പം ചൈനയില്‍ പോയത് ഇദ്ദേഹമായിരുന്നു.

N.Korean official killed for leaving coronavirus quarantine  North Korea rules for Coronavirus  quarantine for coronavirus in NKorea  North Korea's Red Cross Society  Official to North Korea leader Kim Jong-un  Member of National Security Agency in NKorea  കോവിഡ് 19  കൊറോണ വൈറസ്  ഉത്തര കൊറിയ  ചൈന  കിം ജോംഗ് ഉന്‍
കോവിഡ് 19 എന്ന് സംശയം ഉത്തര കൊറിയന്‍ ഉന്നത ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു

ലണ്ടന്‍: കൊവിഡ് 19 (കൊറോണ വൈറസ്) ബാധയെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നയാള്‍ ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ചു. പൊതു സ്ഥലത്ത് കുളിക്കാന്‍ പൊയപ്പൊഴായിരുന്നു സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥനായ ഇയാള്‍ക്ക് വെടിയേറ്റത്. എന്നാല്‍ വൈറസ് ബാധസംശയിച്ചയാളെ കണ്ടെത്തി കൊലപ്പെടുത്തുകയായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിനൊപ്പം ചൈനയില്‍ പോയത് ഇദ്ദേഹമായിരുന്നു.

കപ്പലിലാണ് ഇദ്ദേഹത്തെ താമസിപ്പിച്ചിരുന്നുത്. അനുമതി ഇല്ലാതെ കപ്പലില്‍ നിന്നും പറത്തു കടക്കുന്നവര്‍ക്ക് നേരെ സൈനിക നടപടി സ്വീകരിക്കാനാണ് കിമ്മിന്‍റെ നിര്‍ദേശം. അതേസമയം ഉത്തര കൊറിയയില്‍ ഇതുവരെ കൊവിഡ് 19 സ്ഥരീകരിച്ചിട്ടില്ല. അതേസമയം ചൈനയില്‍ നിന്നും 880 മൈല്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യത്ത് കടുത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചൈനയുമായോ അവിടുത്തെ ജനങ്ങളുമായോ ബന്ധം പുലര്‍ത്തുന്നവരെ ഒരു കപ്പലില്‍ താമസിപ്പിക്കാനാണ് നിര്‍ദേശം. 14 ദിവസമായിരുന്നു ഇവരെ നീരീക്ഷിക്കുക.

എന്നാല്‍ കാലയളവ് 30 ദിവസമാക്കി കഴിഞ്ഞ ദിവസം പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം എല്ലാവരും നിര്‍ദേശം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ചൈന യാത്ര മറച്ചുവച്ച ഉദ്യോഗസ്ഥനെ ഉത്തര കൊറിയ ഫാമിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. ദേശീയ സുരക്ഷാ ഏജന്‍സിയിലെ അംഗത്തെയാണ് ഇത്തരത്തില്‍ മാറ്റിയത്. രാജ്യത്തെ ജനങ്ങളെ ശക്തമായി നിരീക്ഷിക്കാന്‍ ആരോഗ്യം വകുപ്പിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.