കാബൂൾ : അഫ്‌ഗാനിൽ നാടോടി ഗായകനെ താലിബാൻ വെടിവച്ച് കൊലപ്പെടുത്തി. പ്രാദേശിക ഗായകനായ ഫവാദ് അന്ദരാബിയെയാണ് താലിബാൻ വധിച്ചത്. അഫ്‌ഗാന്‍റെ ചരിത്രം പറയുന്ന പരമ്പരാഗത ഗാനങ്ങളാണ് ഇദ്ദേഹം ആലപിച്ചിരുന്നത്.
താലിബാൻ മുമ്പും ഗായകനെ അന്വേഷിച്ച് വീട്ടിലെത്തിയിരുന്നുവെന്നും ജനങ്ങളെ സന്തോഷിപ്പിക്കുക മാത്രമേ പിതാവ് ചെയ്‌തിട്ടുള്ളൂവെന്നും മകൻ ജവാദ് അന്ദരാബി വാർത്താ ഏജൻസിയോട് പറഞ്ഞു.
-
Taliban’s brutality continues in Andarab. Today they brutally killed folkloric singer, Fawad Andarabi who simply was brining joy to this valley and its people. As he sang here “our beautiful valley….land of our forefathers…” will not submit to Taliban’s brutality. pic.twitter.com/3Jc1DnpqDH
— Masoud Andarabi (@andarabi) August 28, 2021 " class="align-text-top noRightClick twitterSection" data="
">Taliban’s brutality continues in Andarab. Today they brutally killed folkloric singer, Fawad Andarabi who simply was brining joy to this valley and its people. As he sang here “our beautiful valley….land of our forefathers…” will not submit to Taliban’s brutality. pic.twitter.com/3Jc1DnpqDH
— Masoud Andarabi (@andarabi) August 28, 2021Taliban’s brutality continues in Andarab. Today they brutally killed folkloric singer, Fawad Andarabi who simply was brining joy to this valley and its people. As he sang here “our beautiful valley….land of our forefathers…” will not submit to Taliban’s brutality. pic.twitter.com/3Jc1DnpqDH
— Masoud Andarabi (@andarabi) August 28, 2021
READ MORE: കാബൂളിൽ ഐഎസിനെതിരെ വ്യോമാക്രമണം നടത്തി അമേരിക്കന്‍ സൈന്യം
ഫാമിൽ വച്ച് തലയിലേക്ക് വെടിയുതിർത്താണ് പിതാവിനെ കൊലപ്പെടുത്തിയത്. തന്‍റെ കുടുംബത്തിന് നീതി ലഭിക്കണമെന്നും ജവാദ് അന്ദരാബി പറഞ്ഞു.
അതേസമയം സംഭവം അന്വേഷിക്കുമെന്ന് അറിയിച്ച താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് കൊലപാതകത്തെക്കുറിച്ച് മറ്റ് വിശദാംശങ്ങള്‍ പങ്കുവയ്ക്കാന്‍ കൂട്ടാക്കിയില്ല.