കാബൂൾ: തീവ്രവാദ സംഘടനയായ താലിബാന്‍റെ ചർച്ചകൾ നടത്തുന്ന സംഘത്തിന്‍റെ തലവനായി മൗലവി അബ്‌ദുൽ ഹക്കീമിനെ നിയമിച്ചതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്‌തു. ഖത്തറിലെ 21 അംഗ ചർച്ചാ സംഘത്തിന്‍റെ തലവനായാണ് നിയമിച്ചതെന്നാണ് മാധ്യമ റിപ്പോർട്ട്. താലിബാന്‍റെ ചീഫ് ജസ്റ്റിസ് ആയാണ് ഹക്കീം പ്രവർത്തിച്ചിരുന്നത്.
യുദ്ധത്തെ സംബന്ധിക്കുന്ന നിയമങ്ങൾ മൗലവി അബ്ദുൽ ഹക്കീമാണ് പുറപ്പെടുവിച്ചതെന്നും പൂർണ അധികാരത്തോടെയാകും ചർച്ചകളിൽ പങ്കെടുക്കുകയെന്നും റിപ്പോർട്ടുണ്ട്. മുൻ ചീഫ് നെഗോഷ്യേറ്റർ അബ്ബാസ് സ്റ്റാനെക്‌സി ഹക്കീമിന്‍റെ ഡെപ്യൂട്ടിയായി പ്രവർത്തിക്കും. അതേ സമയം സംഘത്തിന്‍റെ വക്താവായി മുഹമ്മദ് നയീം വർദക്കിനെ നിയമിച്ചു.