ETV Bharat / international

രൂക്ഷമായ കൊവിഡ് വ്യാപനത്തിനിടെ പുതുവര്‍ഷം 'കളറാക്കി' ഓസ്‌ട്രേലിയ, ദൃശ്യങ്ങൾ - ഓസ്‌ട്രേലിയയിലെ പുതുവര്‍ഷം

ലൈറ്റ് ഷോ, കരിമരുന്ന് പ്രയോഗം എന്നിവ നടത്തിയാണ് സിഡ്‌നി, കൊവിഡ് വ്യാപനത്തിനിടെ പുതുവര്‍ഷത്തെ വരവേറ്റത്.

Fireworks welcome New Year in Sydney  Australia celebrates New Year  New Year celebrations in Sydney  കൊവിഡ് വ്യാപനത്തിനിടെ പുതുവര്‍ഷം ആഘോഷിച്ച് ഓസ്‌ട്രേലിയ  ഓസ്‌ട്രേലിയയിലെ പുതുവര്‍ഷം  ഓസ്‌ട്രേലിയ ഇന്നത്തെ വാര്‍ത്ത
രൂക്ഷമായ കൊവിഡ് വ്യാപനത്തിനിടെ പുതുവര്‍ഷം 'കളറാക്കി' ഓസ്‌ട്രേലിയ
author img

By

Published : Jan 1, 2022, 10:35 AM IST

സിഡ്‌നി: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെയിലും പുതുവത്സരം വര്‍ണാഭമായി ആഘോഷിച്ച് ഓസ്‌ട്രേലിയ. ലൈറ്റ് ഷോയും കരിമരുന്ന് പ്രയോഗവും സംഘടിപ്പിച്ച് സിഡ്‌നിയിലെ രാവ് ഉത്സവാന്തരീക്ഷത്തോടെയാണ് പുതുവര്‍ഷം വരവേറ്റത്. ഹാർബർ പാലത്തിന്‍റെയും ഓപ്പറ ഹൗസിന്‍റെയും പശ്ചാത്തലത്തിലാണ് ഈ ദൃശ്യവിസ്‌മയം നടന്നത്.

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പുതുവത്സരം ആഘോഷിച്ച് ഓസ്‌ട്രേലിയ.

ALSO READ: യെമനിൽ സർക്കാർ അനുകൂല വിഭാഗത്തിന് നേരെ വ്യോമാക്രമണം ; 12 ട്രൂപ്പുകളിലുള്ളവര്‍ കൊല്ലപ്പെട്ടു

ചെറിയ കുട്ടികൾക്കായി വൈകുന്നേരം തീവ്രത കുറഞ്ഞ കരിമരുന്ന് പ്രയോഗം നടത്തിയിരുന്നു. വെള്ളിയാഴ്ച മാത്രം രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ റെക്കോഡ് വര്‍ധനവാണുണ്ടായത്. 32,000 പേര്‍ക്കാണ് അന്നേ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യതലസ്ഥാനമായ സിഡ്‌നിയിലെ സ്ഥിതി രൂക്ഷമാണ്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് മുന്‍ വർഷങ്ങളെ അപേക്ഷിച്ച് ജനക്കൂട്ടം വളരെ കുറവായിരുന്നു. മഹാമാരിയ്‌ക്ക് മുന്‍പ് നഗരമധ്യത്തിൽ ദശലക്ഷത്തിനടുത്ത് ആളുകൾ തടിച്ചുകൂടിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.