സിംഗപ്പൂർ: സിംഗപ്പൂരിൽ വിദേശത്ത് നിന്ന് വന്ന ഒൻപതു പേർ ഉൾപ്പെടെ 27 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 57,742 ആയി. വിദേശത്ത് നിന്ന് വരുന്നവർ സ്‌റ്റേ- ഹോം നോട്ടീസിലായിരിക്കും. രോഗം സ്ഥിരീകരിച്ച ഒരാളൊഴികെ ബാക്കിയുള്ളവർ ഡോർമിറ്ററികളിൽ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികളാണ്. കമ്മ്യൂണിറ്റി പ്രദേശത്ത് നിന്ന് രോഗം സ്ഥിരീകരിച്ചത് വർക്ക് പാസ് കൈവശമുള്ള ഒരു വിദേശിയ്‌ക്കാണ്. ഇന്ത്യ, ഫ്രാൻസ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നും സെപ്റ്റംബർ 15 നും 16 നും ഇടയിൽ വിദേശത്ത് നിന്ന് വന്ന ആറു പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവർക്ക് 14 ദിവസത്തെ സ്‌റ്റേ- ഹോം നോട്ടീസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 26 പേർ തിങ്കളാഴ്‌ച രോഗമുക്‌തി നേടിയതോടെ ആകെ രോഗമുക്‌തി നേടിയവരുടെ എണ്ണം 57,393 ആയി. നിലവിൽ 36 രോഗികൾ ആശുപത്രികളിലും രോഗലക്ഷണങ്ങളുള്ള 259 പേർ ഐസൊലേഷനിലുമാണ്.
രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്‍റെ ഭാഗമായി സാംസ്‌കാരിക, കമ്മ്യൂണിറ്റി, യുവജന മന്ത്രാലയത്തിന്‍റെ (എംസിസിവൈ) പൈലറ്റ് പ്രോഗ്രാമിന്‍റെ ഭാഗമായി ഒക്‌ടോബർ 3 മുതൽ 16 വരെ മത സംഘടനകളിൽ തത്സമയ സംഗീതം പുനരാരംഭിക്കും. ചില ആരാധനാലയങ്ങൾ ഒരു പരീക്ഷണ അടിസ്ഥാനത്തിൽ 250 പേർക്ക് സേവനങ്ങൾ ആരംഭിക്കുകയും തത്സമയ ഇലക്ട്രോണിക് വോട്ടിംഗിനായി പുതിയ വ്യവസ്ഥകളോടെ സിംഗപ്പൂരിലെ മീറ്റിംഗുകൾ അടുത്ത വർഷം ജൂൺ അവസാനം വരെ ഇലക്ട്രോണിക് രീതിയിൽ തുടരും. കൊവിഡ് -19 നിയമപ്രകാരം മീറ്റിംഗുകൾക്കുള്ള ബദൽ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ഉത്തരവുകളിലെ ഭേദഗതി ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നു. ഈ ഭേദഗതി പ്രകാരം, ബുധനാഴ്‌ചത്തെ മീറ്റിംഗ് ഉത്തരവുകൾ 2021 ജൂൺ 30 ലേക്ക് നീട്ടി. സിംഗപ്പൂരിൽ കൊവിഡ് -19 വ്യാപിക്കുന്നത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് മാർച്ച് 27 ന് ഉത്തരവുകൾ പ്രാബല്യത്തിൽ വന്നത്.