മോസ്കോ: 72-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ ആശംസകളറിയിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ. സാമ്പത്തിക, സാമൂഹിക, ശാസ്ത്രീയ, സാങ്കേതിക മേഖലകളിൽ ഇന്ത്യ കൈവരിച്ച വിജയങ്ങൾ അംഗീകരിക്കപ്പെടുന്നതാണെന്നും തന്ത്രപരമായ പങ്കാളിത്തത്തെ റഷ്യ വിലമതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി രാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമാണ് ആശംസ സന്ദേശം അയച്ചത്.
റഷ്യ-ഇന്ത്യ ബന്ധം വളർത്തിയെടുക്കുമെന്നും അന്താരാഷ്ട്ര സ്ഥിരതയും സുരക്ഷയും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പൗരന്മാർക്ക് ആരോഗ്യവും അഭിവൃദ്ധിയും നേരുന്നുവെന്നും അദ്ദേഹം കുറിച്ചു.