മോസ്കോ: റഷ്യയിൽ 24 മണിക്കൂറിൽ 12,953 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,151,984 കടന്നു. രാജ്യത്തെ 85 പ്രദേശങ്ങളിലായി 12,953 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും രോഗലക്ഷണങ്ങളില്ലാത്ത 1,325 സജീവ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തതെന്നും കൊറോണ വൈറസ് റെസ്‌പോൺസ് സെന്‍റർ അറിയിച്ചു. അതേ സമയം മോസ്‌കോയിൽ 24 മണിക്കൂറിൽ 1,623 പേർക്കും സെന്‍റ് പീറ്റേഴ്‌സ്‌ബർഗിൽ 1092 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. 480 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 82,876 ആയി. 24 മണിക്കൂറിൽ 17,484 പേർ കൊവിഡ് മുക്തരായി.
റഷ്യയിൽ 24 മണിക്കൂറിൽ 12,953 പേർക്ക് കൂടി കൊവിഡ് - russia covid updates
രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലായി 12,953 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് കൊറോണ വൈറസ് റെസ്‌പോൺസ് സെന്‍റർ അറിയിച്ചു.