ഇസ്ലാമാബാദ്: കറാച്ചിക്ക് സമീപം ലിയാരി ലിയാഖത്ത് കോളനിയിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റവരിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടുന്നു. ഇവരെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെട്ടിടം ഏറെ പഴക്കമുള്ളതും നേരത്തെ തകർച്ചയുടെ വക്കിലായിരുന്നുവെന്നും അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച് താമസക്കാർക്ക് ആറ് മാസം മുമ്പ് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് ഒട്ടേറെ കുടുംബങ്ങൾ താമസം മാറി. രണ്ട് മാസം മുമ്പ് വൈദ്യുതി, ജല വിതരണം നിർത്തലാക്കാൻ ശുപാർശ ചെയ്തിരുന്നു. ജില്ലാ ഭരണകൂടം വേണ്ടത്ര പ്രാമുഖ്യം വിഷയത്തിൽ നൽകിയില്ലെന്ന് സിന്ധ് ബിൽഡിംഗ് കോണ്ട്രോളർ അതോറിറ്റി വക്താവ് പറഞ്ഞു.
കറാച്ചിയിൽ കെട്ടിടം തകർന്ന് ഒരു മരണം; നാല് പേർക്ക് പരിക്ക് - Karachi latest news
കെട്ടിടം ഏറെ പഴക്കമുള്ളതും നേരത്തെ തകർച്ചയുടെ വക്കിലായിരുന്നുവെന്നും അധികൃതർ