മനില: ഫിലിപ്പീൻസിൽ പുതിയ 2,502 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 339,341 ആയതായി ഫിലിപ്പീൻസ് ആരോഗ്യവകുപ്പ് (DOH) അറിയിച്ചു. 17,057 പേർ കൂടി കൊവിഡ് മുക്തരായതോടെ രാജ്യത്ത് ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 293,075 ആയി ഉയർന്നു.
രാജ്യത്ത് 83 രോഗികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,321 ആയി.
ഫിലിപ്പീൻസിൽ ഇതുവരെ 3.87 ദശലക്ഷത്തിലധികം കൊവിഡ് പരിശോധനകളാണ് നടത്തിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 109 ദശലക്ഷം ആളുകളാണ് ഫിലിപ്പീൻസിൽ ഉള്ളത്.