ETV Bharat / international

മനിലയില്‍ അഗ്നിപര്‍വത സ്‌ഫോടന മുന്നറിയിപ്പ് തുടരുന്നു - മനില:

ഭൂഗർഭജലത്തിന്‍റെ ഉപരിതലത്തിൽ നിന്ന് മാഗ്മ ഉയരുന്നതാണ് അഗ്നിപര്‍വതത്തില്‍ നിന്ന് തീയും പുകയും ഉയരാൻ കാരണമെന്നാണ് വിലയിരുത്തുന്നത്

aal volcano  Taal volcano Philippines  Philippines Volcano eruption  Philippine Institute of Volcanology and Seismology  Taal - 714  ഭൂഗർഭജലത്തിന്റെ ഉപരിതലത്തിൽ നിന്ന് മാഗ്മ ഉപരിതലത്തിലേക്ക് ഉയരുന്നത് തുടരുകയാണെന്നും ഇത് പൊട്ടിത്തെറിക്ക് കാരണമാകുമെന്നും സൂചിപ്പിക്കുന്നു  മനില:  മനിലയില്‍ അഗ്നിപര്‍വത സ്‌ഫോടന മുന്നറിയിപ്പ് തുപരുന്നു
മനിലയില്‍ അഗ്നിപര്‍വത സ്‌ഫോടന മുന്നറിയിപ്പ് തുപരുന്നു
author img

By

Published : Jan 20, 2020, 5:26 PM IST

മനില: ഫിലിപ്പീൻസിന്‍റെ തലസ്ഥാനമായ മനിലയിൽ താല്‍ അഗ്നിപർവതത്തില്‍ നിന്നുള്ള ചാരവും പുകയും ശമിച്ചുതുടങ്ങിയെങ്കിലും അപകട മുന്നറിയിപ്പ് ഭരണകൂടം നിലനിര്‍ത്തി. ജനുവരി 12നാണ് അഗ്‌നി പര്‍വതത്തില്‍ നിന്ന് തീയും പുകയും ഉയര്‍ന്ന് തുടങ്ങിയത്. മനിലയിൽനിന്ന് 60 കിലോമീറ്റർ ദൂരെയുള്ള തടാകത്തിന് മധ്യത്തിലുള്ള താൽ അഗ്നിപർവത്തിൽ നിന്നാണ് ലാവ പ്രവഹിക്കാൻ തുടങ്ങിയത്. ഞായറാഴ്ച ഇതിൽനിന്ന് വലിയതോതിൽ പുകയും ചാരവും പുറത്തുവന്നിരുന്നു. ഭൂഗർഭജലത്തിന്‍റെ ഉപരിതലത്തിൽ നിന്ന് മാഗ്മ ഉയരുന്നതാണ് തീയും പുകയും ഉയരാൻ കാരണമെന്നാണ് വിദഗ്‌ദരുടെ അഭിപ്രായം.

അഞ്ച്‌ നൂറ്റാണ്ടിനിടെ താൽ അഗ്നിപർവതം 30 തവണ പൊട്ടിത്തെറിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ പൊട്ടിത്തെറിച്ചത് 1977-ലാണ്. രണ്ടുവർഷം മുമ്പ് മയോൺ അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് മധ്യ ബൈകോൾ മേഖലയിൽ പതിനായിരങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. എന്നാൽ, 1991-ൽ പിനാറ്റുബൊ പൊട്ടിത്തെറിച്ചതാണ് രാജ്യംകണ്ട ഏറ്റവും വലിയ അഗ്നിപർവതദുരന്തം. മനിലയ്ക്ക് വടക്കുപടിഞ്ഞാറ് 100 കിലോമീറ്റർ അകലെയുള്ള അഗ്നിപർവതസ്ഫോടനത്തിൽ 800ല്‍ അധികം പേരാണ് മരിച്ചത്. സ്ഫോടന സാധ്യത കണക്കിലെടുത്ത് എട്ട് ദിവസത്തിനുള്ളിൽ 2,15,000ല്‍ അധികം ആളുകളെയാണ് ഒഴിപ്പിച്ചത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.