മനില: ഫിലിപ്പീൻസിൽ 2,076 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 429,864 ആയി ഉയർന്നു. 10,579 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 398,624 ആയി. 40 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 8,373 ആയി. രാജ്യത്ത് ഇതുവരെ 5.36 മില്യൺ പരിശോധനകൾ നടത്തി.
ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന വിഷയത്തിൽ ഫിലിപ്പീൻ പ്രസിഡന്‍റ് റോഡ്രിഗോ ഡ്യുട്ടെർട്ട് തിങ്കളാഴ്‌ച അറിയിപ്പ് നടത്തും. നവംബർ ഒന്ന് മുതൽ 30 വരെ മെട്രോ മനിലയിലും മൂന്ന് പ്രദേശങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാൽ രോഗവ്യാപനം വർധിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ആശങ്കയുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി എഡ്വേർഡോ അനോ പറഞ്ഞു.