ഇസ്ലാമാബാദ്: ഇന്ത്യയുടെ അതിർത്തി കടന്നുള്ള ആക്രമണത്തിൽ പ്രതിഷേധം രേഖപ്പെടുത്തി പാകിസ്ഥാൻ. വിഷയവുമായി ബന്ധപ്പെട്ട് മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞനെ പാകിസ്ഥാൻ ഹൈകമ്മിഷൻ വിളിച്ചുവരുത്തി.
ഇന്ത്യൻ സേന നടത്തിയ പ്രകോപനരഹിതമായ വെടിവെപ്പ്, നിയന്ത്രണ രേഖ 11ലെ സിവിലിയന്മാരുടെ മരണത്തിനിടയാക്കിയെന്നും ഈ വർഷം ഇന്ത്യ 2,820 വെടിനിർത്തൽ നിയമലംഘനങ്ങൾ നടത്തിയെന്നും പാക് ആരോപിച്ചു. വിവിധ സംഭവങ്ങളിലായി 26 പേർ മരിക്കുകയും 245 സിവിലിയന്മാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പാകിസ്ഥാൻ ഫോറിൻ ഓഫീസ് പറഞ്ഞു. വെടിനിർത്തൽ നിയമലംഘനത്തിന്‍റെ മറ്റ് സംഭവങ്ങൾ അന്വേഷിക്കണമെന്നും പാക് അധികൃതർ ആവശ്യപ്പെട്ടു.