കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ പാകിസ്ഥാന്‍ നിര്‍ണായക പങ്ക് വഹിക്കണമെന്ന് പ്രസിഡന്‍റ് അഷ്റഫ് ഘാനി. പാകിസ്ഥാന്‍ സേന തലവന്‍ ജനറല്‍ ക്വമര്‍ ജാവേദ് ബജ്വ, ജനറല്‍ സര്‍ നിക്ക് കാര്‍ട്ടര്‍, ബ്രിട്ടീഷ് പ്രതിരോധ നിരയിലെ തലവന്‍, കരസേന തലവന്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് പ്രസിഡന്‍റ് നിലപാട് വ്യക്തമാക്കിയത്. അഫ്‌ഗാനിസ്ഥാനിലെ നിലവിലെ അക്രമവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
രാജ്യത്ത് സമാധാനം സ്ഥാപിക്കുന്നതില്‍ അയല്‍ രാജ്യങ്ങള്‍ക്ക് പ്രത്യേകിച്ചും പാകിസ്ഥാന് നിര്‍ണായക പങ്ക് വഹിക്കാനാകും. പാകിസ്ഥാന് താലിബാനിലുള്ള സ്വാധീനവും ഇതില്‍ നിര്‍ണായകമാണെന്ന് പ്രസിഡന്‍റിന്‍റെ കൊട്ടാരം പുറത്ത് വിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളിലേയും സ്ഥിരത പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ അഫ്‌ഗാനിസ്ഥാനില്‍ സമാധാനം ഉറപ്പ് വരുത്താന്‍ പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് ആത്മാര്‍ത്ഥവും ഫലപ്രദവുമായ ശ്രമം ഉണ്ടാകണമെന്നും ഘാനി പറഞ്ഞു.
Read more: കാബൂള്‍ സ്കൂള്‍ സ്പോടനം: മരണം 60 കവിഞ്ഞു
രാജ്യത്ത് നിലവില്‍ നടന്ന് കൊണ്ടിരിക്കുന്ന യുദ്ധത്തിന് പരിഹാരം സൈന്യത്തെ ഇറക്കുക എന്നതല്ല. സൈനിക പരിഹാരമെന്ന താലിബാന്‍റെ മുറവിളികള്‍ സ്വീകരിക്കാനാകില്ലെന്നും ഗാനി വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്‌ച കാബൂളിലെ സയ്യിദ്-ഉള്‍-ഷുഹാദ ഹൈ സ്‌കൂളിന് സമീപം മൂന്ന് തവണ സ്ഫോടനം നടന്നിരുന്നു. 63 വിദ്യാര്‍ഥികളാണ് സ്ഫോടനത്തിനിടെ കൊല്ലപ്പെട്ടത്. 150 പേരിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു.