ഇസ്ലാമാബാദ്: തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ടുള്ള ദേശീയ ചർച്ചക്ക് പിന്തുണ അറിയിച്ച് പാകിസ്ഥാൻ പ്രസിഡന്‍റ് ആരിഫ് ആൽവി. എന്നാൽ തീയതിയും സമയവും പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു. തിങ്കളാഴ്‌ച പ്രസിഡന്‍റിന്‍റെ വസതിയിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ടു വർഷമായി രാജ്യത്തെ രാഷ്‌ട്രീയ വ്യവസ്ഥ അസ്ഥിരമാണെന്നും അതിനാൽ ഒരു രാഷ്‌ട്രീയ ചർച്ച ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു. ഇമ്രാൻ ഖാൻ പ്രധാനമന്ത്രി പദം രാജിവയ്‌ക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.
തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചക്ക് പിന്തുണയുമായി പാകിസ്ഥാൻ പ്രസിഡന്‍റ്
കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്തെ രാഷ്‌ട്രീയ വ്യവസ്ഥ അസ്ഥിരമാണെന്ന് ആരിഫ് ആല്‍വി