ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയിലും പാക്കിസ്ഥാനിലെ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനായി ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് അനുമതി നല്‍കി. പാക്കിസ്ഥാനിലെ രണ്ട് പ്രമുഖ ഹിന്ദു ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനാണ് രണ്ട് സംഘങ്ങള്‍ക്ക് വിസ നല്‍കിയിരിക്കുന്നത്. 47 ഇന്ത്യൻ യാത്രികർക്ക് വിസ നൽകിയതായാണ് പാക് ഹൈകമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.
ഡിസംബർ 23 മുതൽ 29 വരെ പാകിസ്ഥാനിലെ പഞ്ചാബിലെ ചക്വാൽ ജില്ലയിലെ ഖില കറ്റാസ്, കറ്റാസ് ക്ഷേത്രങ്ങളുടെ സമുച്ചയം എന്നറിയപ്പെടുന്ന ശ്രീ കറ്റാസ് രാജ് ക്ഷേത്രങ്ങൾ സംഘം സന്ദർശിക്കും. ഡിസംബർ 15 മുതൽ 21 വരെ സിന്ധിലെ സുക്കൂരിൽ നടന്ന ശിവ അവതാരി സത്ഗുരു സന്ത് ഷദരം സാഹിബിന്‍റെ 312-ാം ജന്മവാർഷികാഘോഷത്തിൽ പങ്കെടുത്ത 44 ഇന്ത്യൻ യാത്രികർ ഇന്നലെ പാക്കിസ്ഥാനില്‍ നിന്ന് മടങ്ങിയിരുന്നു. മൂന്ന് നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്ഷേത്രമാണിത്. ലോകമെമ്പാടുമുള്ള ഭക്തരുടെ പുണ്യ സ്ഥലമാണ് ഷാദാനി ദർബാർ. 1708 ൽ ലാഹോറിൽ ജനിച്ച സന്ത് ഷദാരം സാഹിബ് ആണ് ഈ ക്ഷേത്രം സ്ഥാപിച്ചത്.