ETV Bharat / international

പാകിസ്ഥാനില്‍ ട്രെയിനിന് തീപിടിച്ച് 73 മരണം

author img

By

Published : Oct 31, 2019, 10:04 AM IST

Updated : Oct 31, 2019, 7:22 PM IST

കറാച്ചിയിൽ നിന്ന് ലാഹോറിലേക്ക് പോയ കറാച്ചി- റാവൽപിണ്ടി തെസ്ഗാം എക്‌സ്പ്രസിനാണ് തീപിടിച്ചത്. പരിക്കേറ്റ് ആശുപത്രിയിലുള്ളവരുടെ നില ഗുരുതരമാണ്.

പാകിസ്ഥാനില്‍ ട്രെയിനിന് തീപിടിച്ച് 16 മരണം

ലിയാഖത്പൂർ: പാകിസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ച് 73 പേര്‍ മരിച്ചു. ലിയാഖത്‌പൂരില്‍ റഹിം യാർ ഖാന് സമീപം ഇന്ന് രാവിലെയാണ് സംഭവം. നിറയെ യാത്രക്കാരുമായി കറാച്ചിയിൽ നിന്ന് ലാഹോറിലേക്ക് പോയ കറാച്ചി- റാവൽപിണ്ടി തെസ്‌ഗാം എക്‌സ്പ്രസിനാണ് പിടിച്ചത്. പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. തീപിടത്തം ഉണ്ടായതിന് ശേഷവും രണ്ട് കിലോമീറ്ററോളം ട്രെയിൻ മുന്നോട് സഞ്ചരിച്ചതായാണ് റെയിൽവെ അധികൃതർ വ്യക്തമാക്കുന്നത്. ആശുപത്രിയില്‍ ചികില്‍സയിലുള്ളവരില്‍ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനിടയുണ്ട്. ആള്‍ത്താമസം കുറഞ്ഞ പ്രദേശത്ത് അപകടം നടന്നത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി. പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ മാര്‍ഗം മുള്‍ട്ടാനില്‍ എത്തിച്ചാണ് ചികിത്സ നല്‍കിയത്. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

Intro:Body:

intl 3

Conclusion:
Last Updated : Oct 31, 2019, 7:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.