പാകിസ്ഥാൻ വിദേശകാര്യമന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഇന്നലെ ഹാക്ക് ചെയ്തു. നിരവധി രാജ്യങ്ങളിൽ നിന്നുളളവര്‍ക്ക് വെബ്സൈറ്റ് ലഭ്യമാകുന്നില്ലെന്ന് പരാതി ഉയരുന്നതായി പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ അറിയിച്ചു.
ഇന്ത്യയിൽ നിന്നാണ് സൈബർ അക്രമണം ഉണ്ടായതെന്ന് സൂചനയുണ്ട്. പാകിസ്ഥാനിലെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് യാതൊരു തടസവും കൂടാതെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഓസ്ട്രേലിയ, സൗദി അറേബ്യ, ബ്രിട്ടൺ, നെതർലന്‍റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുളളവർക്ക് സൈറ്റ് ലഭ്യമാകുന്നില്ലെന്ന് പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
ജമ്മുകശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മലയാളിയായ ഹവില്‍ദാര്‍ വസന്തകുമാറടക്കം 40 ജവാന്മാരാണ് മരിച്ചത്. ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.