ETV Bharat / international

കാബൂളില്‍ വാര്‍ത്ത ചാനലിന്‍റെ ബസിന് നേരെ ബോംബാക്രമണം; രണ്ട്‌ പേര്‍ കൊല്ലപ്പെട്ടു - കാബൂള്‍

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

കാബൂളില്‍ വാര്‍ത്ത ചാനലിന്‍റെ ബസിന് നേരെ ബോംബാക്രമണം; രണ്ട്‌ പേര്‍ കൊല്ലപ്പെട്ടു  കാബൂളില്‍ വാര്‍ത്ത ചാനലിന്‍റെ ബസിന് നേരെ ബോംബാക്രമണം  ഭീകരവാദ സംഘട  കാബൂള്‍  Bomb in Afghan capital
കാബൂളില്‍ വാര്‍ത്ത ചാനലിന്‍റെ ബസിന് നേരെ ബോംബാക്രമണം; രണ്ട്‌ പേര്‍ കൊല്ലപ്പെട്ടു
author img

By

Published : May 30, 2020, 10:17 PM IST

കാബൂള്‍: അഫ്‌ഗാന്‍റെ തലസ്ഥാനമായ കാബൂളില്‍ പ്രാദേശിക വാര്‍ത്ത ചാനലിന്‍റെ ബസിന്‌ നേരെ ബോംബാക്രമണം. ആക്രമണത്തില്‍ രണ്ട്‌ ജീവനക്കാര്‍ കൊല്ലപ്പെട്ടു. രണ്ട്‌ പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ഒരു ഭീകരവാദ സംഘടനകളും ഏറ്റെടുത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ്‌ മര്‍വ്വ അമിനി പറഞ്ഞു. പ്രാദേശിക വാര്‍ത്ത ചാനലായ ഖുര്‍ഷിദ്‌ ടിവിയുടെ ബസിനു നേരെയാണ് ആക്രമണമുണ്ടായത്.

താലിബാന്‍, ഇസ്ലാമിക്‌ സ്റ്റേറ്റ് തീവ്രവാദ സംഘടനകളുടെ പ്രഭവ കേന്ദ്രമാണ് അഫ്‌ഗാനിസ്ഥാന്‍. 2019 ജനുവരിയില്‍ അഞ്ച്‌ മാധ്യമ പ്രവര്‍ത്തകരാണ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിനിടയില്‍ 121 കേസുകളാണ് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതിന് രജിസ്റ്റര്‍ ചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.