ബെയ്‌ജിങ്: ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊവിഡ് 19 രോഗത്തിന്‍റെ പിടിയിലാണ് ലോകം. ആഗോളതലത്തില്‍ 69,000ല്‍ അധികം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊറോണ വൈറസില്‍ നിന്നും ബാധിക്കുന്ന രോഗത്തിന് ലോകാരോഗ്യ സംഘടനയാണ് കൊവിഡ് 19 എന്ന പേര് നല്‍കിയത്. ചൈനയില്‍ മാത്രം 68,500 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,665 പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടു.
ഓരോ രാജ്യത്തിലെയും ആരോഗ്യവിഭാഗം പുറത്തിറക്കിയ രോഗബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണം;
- ഹോങ്കോങ്- 57കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തു, ഒരു മരണം
- ജപ്പാന്‍- 412 കേസുകൾ, ഒരു മരണം
- ഫിലിപ്പൈന്‍സ്- 3 കേസുകൾ, ഒരു മരണം
- മക്കോവു- 10
- സിങ്കപ്പൂര്‍- 72
- തായ്‌ലന്‍റ്-34
- ദക്ഷിണ കൊറിയ- 29
- മലേഷ്യ- 22
- തായ്‌വാന്‍-18
- യുണൈറ്റഡ് സ്റ്റേറ്റ്- 15
- വിയറ്റ്‌നാം-16
- ജര്‍മനി-16
- ഓസ്‌ട്രേലിയ-14
- ഫ്രാന്‍സ്-12
- യുഎഇ- 8
- കാനഡ-8
- ഇന്ത്യ-3
- ഇറ്റലി-3
- റഷ്യ-2
- സ്‌പെയിന്‍-2
- ബെല്‍ജിയം-1
- നേപ്പാൾ-1
- ശ്രലങ്ക-1
- സ്വീഡന്‍-1
- കമ്പോഡിയ-1
- ഫിന്‍ലന്‍റ്-1
- ഈജിപ്‌ത്-1