കാഠ്‌മണ്ഡു: നേപ്പാളില്‍ പുതുതായി 418 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നേപ്പാളിലെ കൊവിഡ് ബാധിതർ 20,750 ആയി. ഇതുവരെ 14,961 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ രാജ്യത്ത് 5,732 സജീവ കേസുകളാണ് ഉള്ളതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കാഠ്‌മണ്ഡു, ബിരത്‌നഗർ, പോഖാറ, ബിർഗഞ്ച്, നേപ്പാൾഗഞ്ച് എന്നിവടങ്ങളിലാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ നഗരങ്ങൾ കൊവിഡ് ഹോട്ട്സ്പോട്ടുകൾ ആകാമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇതുവരെ രാജ്യത്ത് 57 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. രാജ്യത്ത് 398,907 കൊവിഡ് പരിശോധനയാണ് നടത്തിയതെന്നും അധികൃതർ അറിയിച്ചു.