കാഠ്‌മണ്ഡു: നേപ്പാൾ സർക്കാരിന്‍റെ നിർദേശപ്രകാരം പ്രസിഡന്‍റ് ബിന്ധ്യാദേവി ഭണ്ഡാരി പാർലമെന്‍റ് പിരിച്ചുവിട്ടു. ഭരണഘടനാ വ്യവസ്ഥയിൽ മന്ത്രിസഭ ശുപാർശ പ്രകാരം സഭ പിരിച്ചുവിടുകയാണെന്നും നവംബർ 12, 19 തീയതികളിൽ വോട്ടെടുപ്പ് നടത്തുമെന്നും രാഷ്ട്രപതിയുടെ ഓഫീസ് പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. രണ്ടാമത്തെ തവണയാണ് നേപ്പാൾ പാർലമെന്‍റ് പിരിച്ചുവിടുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 20നും പ്രസിഡന്‍റ് പാർലമെന്‍റ് പിരിച്ചുവിട്ടിരുന്നു. തുടർന്ന് ഫെബ്രുവരി 23നാണ് പാർലമെന്‍റ് ചേർന്നത്.
പുതിയ സർക്കാർ രൂപീകരണത്തിന്‍റെ സാധ്യത മങ്ങിയതോടെയാണ് പാർലമെന്‍റ് പിരിച്ചുവിടാൻ തീരുമാനമായത്. പ്രധാനമന്ത്രി സ്ഥാനത്തിന് വേണ്ടി കെ പി ശർമ ഒലിയും നേപ്പാളി കോൺഗ്രസ് പ്രസിഡന്‍റ് ഷേർ ബഹദൂർ ദ്യൂബയും അവകാശവാദം ഉന്നയിച്ചെങ്കിലും പ്രൊവിഷൻസ് പ്രകാരം ഇരുവർക്കും സർക്കാർ രൂപീകരിക്കാൻ സാധിക്കില്ലെന്നും പ്രസിഡന്‍റ് പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 76-5 പ്രകാരം പ്രസിഡന്‍റ് സർക്കാർ രൂപീകരണത്തിനായി പാർട്ടികളെ പ്രസിഡന്‍റ് ക്ഷണിച്ചിരുന്നു. എന്നാൽ സർക്കാർ രൂപീകരിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് പ്രസിഡന്‍റ് സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
READ MORE: മെയ് 10ന് വിശ്വാസവോട്ടെടുപ്പ് നേരിടാൻ നേപ്പാൾ പ്രധാനമന്ത്രി