ETV Bharat / international

നേപ്പാൾ ഭൂപട പരിഷ്‌കരണം; പാർലമെന്‍റിൽ പ്രത്യേക യോഗം ചേർന്നു

ലിപുലെഖ്, കലാപാനി, ലിംപിയാദുര എന്നീ തന്ത്രപരമായ പ്രധാന മേഖലകളെ ഉൾക്കൊള്ളിച്ച് രാജ്യത്തിന്‍റെ രാഷ്ട്രീയ ഭരണ ഭൂപടം പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ അവതരിപ്പിച്ച ഭരണഘടന ഭേദഗതി ബിൽ ചർച്ച ചെയ്യുന്നതിനാണ് യോഗം ചേർന്നത്. പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ പിന്തുണച്ചു

Nepal Parliament  Lipulekh, Kalapani  നേപ്പാൾ ഭൂപട പരിഷ്‌കരണം  നേപ്പാൾ  പാർലമെന്‍റ് യോഗം  Nepal  ലിപുലെഖ്, കലാപാനി
നേപ്പാൾ ഭൂപട പരിഷ്‌കരണം; പാർലമെന്‍റിൽ പ്രത്യേക യോഗം ചേർന്നു
author img

By

Published : Jun 13, 2020, 4:52 PM IST

കാഠ്‌മണ്ഡു: നേപ്പാളിന്‍റെ ഭൂപട പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നേപ്പാൾ പാർലമെന്‍റിൽ പ്രത്യേക യോഗം ചേർന്നു. ഭൂപട പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സർക്കാർ അവതരിപ്പിച്ച ഭരണഘടന ഭേദഗതി ബിൽ ചർച്ച ചെയ്യുന്നതിനാണ് യോഗം ചേർന്നത്. ഇന്ത്യയുടെ ശക്തമായ പ്രതിഷേധം അവഗണിച്ച് ലിപുലെഖ്, കലാപാനി, ലിംപിയാദുര എന്നീ തന്ത്രപരമായ പ്രധാന മേഖലകളെ ഉൾക്കൊള്ളിച്ച് രാജ്യത്തിന്‍റെ പുതുക്കിയ രാഷ്ട്രീയ ഭരണ ഭൂപടം നേപ്പാൾ അടുത്തിടെ പുറത്തിറക്കിയിരുന്നു. പ്രതിപക്ഷ പാർട്ടികളായ നേപ്പാളി കോൺഗ്രസും ജനത സമാജ്‌വാദി പാർട്ടിയും ബില്ലിനെ പിന്തുണച്ചു.

സമവായത്തിലൂടെ ബിൽ അംഗീകരിക്കപ്പെടുമെന്ന് ഒരു മുതിർന്ന മന്ത്രി പറഞ്ഞു. ബിൽ പാർലമെന്‍റ് പാസാക്കി കഴിഞ്ഞാൽ അത് ദേശീയ അസംബ്ലിയിലേക്ക് അയക്കും. ബില്ലിനെ എതിർക്കാൻ എൻ‌എ നിയമസഭാംഗങ്ങൾക്ക് 72 മണിക്കൂർ സമയം നൽകണം. ദേശീയ അസംബ്ലി പാസാക്കിയ ബിൽ രാഷ്‌ട്രപതിക്ക് സമർപ്പിക്കും. ശേഷം ബിൽ ഭരണഘടനയിൽ ഉൾപ്പെടുത്തും. പുതിയ ഭൂപടത്തിന് അംഗീകാരം നൽകാനുള്ള ബിൽ പരിഗണിക്കുന്നതിനുള്ള നിർദേശം ജൂൺ ഒമ്പതിന് നേപ്പാൾ പാർലമെന്‍റ് ഏകകണ്‌ഠമായി അംഗീകരിച്ചു.

മെയ് എട്ടിന് ഉത്തരാഖണ്ഡിലെ ലിപുലെഖ് ചുരം ധാർചുലയുമായി ബന്ധിപ്പിക്കുന്ന 80 കിലോമീറ്റർ നീളമുള്ള തന്ത്രപ്രധാനമായ റോഡിന്‍റെ ഉദ്ഘാടനത്തിന് ശേഷമാണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം വഷളായത്. ഇതിനെതിരെയാണ് നേപ്പാൾ മാപ്പ് പുറത്തിറക്കിയത്. രാജ്യത്തിന്‍റെ വിസ്‌തൃതി കൃതൃമമായി വർധിപ്പിക്കുന്ന നേപ്പാളിന്‍റെ തീരുമാനത്തിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചു. നയതന്ത്ര ശ്രമങ്ങളിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും ചരിത്രപരമായ വസ്‌തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ ചർച്ചകൾ നടത്തുമെന്നും പ്രധാനമന്ത്രി കെ.പി ശർമ ഒലി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.