ഇസ്ലാമാബാദ്: മൂന്ന് ദിവസത്തെ തുടർച്ചയായ മഴയിലും വെള്ളപ്പൊക്കത്തിലും പാക്കിസ്ഥാനിൽ 50ഓളം പേർ മരിച്ചു. ഖൈബർ പ്രവിശ്യയില്‍ 19 പേരും സിന്ധ് പ്രവിശ്യയിൽ 12 പേരും വടക്കൻ ഗിൽഗിറ്റ് മേഖലയിൽ 10 പേരുമാണ് മരിച്ചത്. 100 ഓളം വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
മിക്ക തെരുവുകളും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സിന്ധ് പ്രവിശ്യയുടെ തലസ്ഥാനമായ കറാച്ചിയിലും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. വരുന്ന ആഴ്ചകളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.