ക്വാലാലംപൂര്‍: മലേഷ്യയിൽ പുതുതായി 851 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മലേഷ്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 68,020 ആയി. 847 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. മലേഷ്യയിൽ 10,686 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
24 മണിക്കൂറിൽ രണ്ട് കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് മരണം 365 ആയി. 658 പേർ കൊവിഡ് രോഗമുക്തരായെന്നും ഇതോടെ ആകെ കൊവിഡ് മുക്തർ 56,969 ആയെന്നും അധികൃതർ വ്യക്തമാക്കി. 122 പേർ ഐസിയുവിലാണെന്നും 47 പേർക്ക് ശ്വസന സഹായം ആവശ്യമാണെന്നും അധികൃതർ പറഞ്ഞു.