ETV Bharat / international

കിം ജോങ് ഉന്നിന്‍റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമെന്ന് ജപ്പാനിലെ മാധ്യമങ്ങള്‍ - ഉത്തര കൊറിയ

കിം ജോങ് ഉന്നിന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ ചൈന മെഡിക്കൽ വിദഗ്‌ധരടങ്ങുന്ന സംഘത്തെ ഉത്തര കൊറിയയിലേക്ക് അയച്ചു

China medical team to reach North Korea  Kim Jong Un  North Korean leader health  North Korean's Kim Jong-un  Yonhap news agency  train of Kim Jong-un  ജാപ്പനീസ് മാധ്യമങ്ങൾ  കിം ജോങ് ഉന്നിന്‍റെ ആരോഗ്യ സ്ഥിതി  ആരോഗ്യ സ്ഥിതി അതീവ ഗുരുതരം  കിം ജോങ് ഉൻ  ഉത്തര കൊറിയ  ചൈന മെഡിക്കൽ സംഘം
കിം ജോങ് ഉന്നിന്‍റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമെന്ന് ജാപ്പനീസ് മാധ്യമങ്ങൾ
author img

By

Published : Apr 26, 2020, 11:00 AM IST

സോൾ: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമെന്ന് ജപ്പാന്‍ മാധ്യമങ്ങൾ. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ഗുരുതരാവസ്ഥയിലായ കിം ജോങ് ഉൻ സ്വബോധത്തിലേക്ക് തിരികെ എത്തിയിട്ടില്ലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.

അതേസമയം കിമ്മിന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ ചൈന മെഡിക്കൽ വിദഗ്‌ധരടങ്ങുന്ന സംഘത്തെ ഉത്തര കൊറിയയിലേക്ക് അയച്ചിട്ടുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അന്താരാഷ്ട്ര ലെയ്‌സൺ വിഭാഗത്തിലെ മുതിർന്ന അംഗത്തിന്‍റെ നേതൃത്വത്തിൽ വിദഗ്‌ധ സംഘമാണ് വ്യാഴാഴ്‌ച ബെയ്‌ജിങ്ങിൽനിന്ന് ഉത്തര കൊറിയയിലേക്ക് പോയത്. എന്നാല്‍ യാത്രയെക്കുറിച്ച് റിപ്പോർട്ടുചെയ്‌തവര്‍ പോലും കിമ്മിന്‍റെ നിലവിലെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വ്യക്തമാക്കുന്നില്ലെന്നാണ് ജപ്പാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കിമ്മിന്‍റെ 250 മീറ്റര്‍ നീളമുള്ള സ്വകാര്യ ട്രെയിന്‍ അവധിക്കാല വസതിയുടെ പരിസരത്ത് കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിന്‍റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ 38 നോര്‍ത്ത് വെബ്‌സൈറ്റ് പുറത്തുവിട്ടു. ട്രെയിനിന്‍റെ സാന്നിധ്യം കിം എവിടെയാണെന്നോ അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചോ ഒന്നും സൂചിപ്പിക്കുന്നില്ല. കിമ്മിന്‍റെ ആരോഗ്യത്തെപ്പറ്റി ഉത്തരകൊറിയ പ്രതികരിക്കാത്തതിനാല്‍ റിപ്പോര്‍ട്ടുകള്‍ക്കൊന്നും ഒരു സ്ഥിരീകരണവുമില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.