ഇസ്ലാമാബാദ്: കറാച്ചിയില്‍ കുട്ടികള്‍ ഉള്‍പ്പെടെ ഇരുപത് പേര്‍ സഞ്ചരിച്ചിരുന്ന ട്രക്കിന് നേരെ ഗ്രനേഡ് ആക്രമണം. ശനിയാഴ്‌ച വൈകുന്നേരം നടന്ന ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു.
വിവാഹ ചടങ്ങില്‍ പങ്കെടുത്ത് തിരികെ വരുമ്പോഴായിരുന്നു ട്രക്കിന് നേരെ ആക്രമണമുണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ കുട്ടികളാണ്. ട്രക്കിനെ പിന്തുടര്‍ന്ന അക്രമികള്‍ ട്രക്കിന് നേരെ ഗ്രനേഡ് എറിയുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെ കറാച്ചി പൊലീസ് തലവന്‍ ഇമ്രാന്‍ യാക്കൂബ് മിനാസ് അപലപിച്ചു. കഴിഞ്ഞ ദിവസം ബലൂചിസ്ഥാന്‍ പ്രവശ്യയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ പാകിസ്ഥാന്‍ സുരക്ഷ സേന വധിച്ചിരുന്നു.
ലൊറാലെ ജില്ലയിലെ ഷാറിഗിന് സമീപം സുരക്ഷ സേനയുടെ വാഹനത്തിന് നേരെ ഭീകരര്‍ വെടിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷ സേന തിരിച്ചാക്രമിച്ചു. വെടിവെയ്‌പ്പില്‍ ഒരു സുരക്ഷ സേനാംഗം കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്തവും ആരും ഏറ്റെടുത്തിട്ടില്ല.
Also read: അഫ്‌ഗാനിസ്ഥാനില്‍ സ്ഥിതി രൂക്ഷം ; താലിബാൻ കാബൂളിന് തൊട്ടരികെ