ടോക്കിയോ: സ്വയം പ്രതിരോധ സേനയുടെ പിന്തുണയോടെ ഒരു ദിവസം പതിനായിരം പേർക്ക് വാക്സിനേഷന്‍ നൽകാൻ കഴിയുന്ന കൊവിഡ് വാക്സിനേഷൻ കേന്ദ്രം ജപ്പാനിൽ ആരംഭിച്ചതായി റിപ്പോർട്ട്. ജപ്പാന്‍ തലസ്ഥാനത്തെ സെൻട്രൽ ഒടെമാച്ചി പരിസരത്താണ് വാക്സിനേഷൻ സെന്‍റർ പ്രവ്ര്‍ത്തിക്കുന്നത്. 65 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിനേഷന്‍ നല്‍കാനായി ഒസാക്ക നഗരത്തിൽ തിങ്കളാഴ്ച മറ്റൊരു വാക്സിനേഷൻ സെന്‍ററും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഒസാക്ക സെന്ററിൽ പ്രതിദിനം 5,000 പേർക്ക് കുത്തിവയ്പ് നൽകാൻ ആവശ്യമായ വാക്സിനുകൾ ഉണ്ട്.
Read Also……വീണ്ടും ജപ്പാന്‍; ഇന്ത്യയ്ക്ക് 18.5 ദശലക്ഷം യുഎസ് ഡോളർ അടിയന്തര സഹായം
വാക്സിനേഷൻ കേന്ദ്രങ്ങൾ അടുത്ത മൂന്ന് മാസത്തേക്ക് ദിവസങ്ങളിലും രാവിലെ 8 മുതൽ രാത്രി 8 വരെ തുറന്നിരിക്കും. വാക്സിനേഷനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫെബ്രുവരി പകുതിയോടെ ജപ്പാൻ വൻതോതിൽ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചുവെങ്കിലും ഇതുവരെ 126 ദശലക്ഷം ജനസംഖ്യയിൽ 16 ശതമാനത്തിൽ താഴെ മാത്രമാണ് കുത്തിവെപ്പ് നടത്തിയത്. ഏപ്രിൽ 12നാണ് 65 വയസിന് മുകളിൽ പ്രായമുള്ളവര്‍ക്ക് കുത്തിവയ്പ് നൽകാൻ തുടങ്ങിയത്. ജൂലൈ അവസാനത്തോടെ ഈ ഘട്ടം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.