ടോക്കിയോ: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിനായി പ്രധാനമന്ത്രി ഷിൻസോ ആബെ ചൊവ്വാഴ്ച ടോക്കിയോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലുള്ള ലോക്ക് ഡൗണ്‍ രീതിയായിരിക്കില്ല ഇവിടെയെന്ന് ആബെ പറഞ്ഞു.
സാമൂഹിക അകലം പാലിക്കണമെന്നും ആബെ വീണ്ടും ജനങ്ങളെ ഓര്‍മപ്പെടുത്തി. കൊവിഡ് 19 ലോകം മുഴുവന്‍ അതിവേഗം പടരുകയാണ്. മെയ് 6 വരെ അടിയന്തരാവസ്ഥ ഒരു മാസത്തേക്ക് നിലനിർത്താനാണ് താൻ പദ്ധതിയിട്ടിരുന്നതെന്ന് ആബെ പറഞ്ഞു.