ബാഗ്‌ദാദ്: ബാഗ്‌ദാദിലെ യുഎസ് എംബസിക്ക് സമീപമുണ്ടായ റോക്കറ്റ് ആക്രമണത്തെ അപലപിച്ച് ഇറാഖ് കാവല്‍ പ്രധാനമന്ത്രി ആദിൽ അബ്‌ദുൽ മഹ്ദി. ഭരണകൂടത്തെയും പരമാധികാരത്തെയും ദുർബലപ്പെടുത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ അപലപിക്കുന്നതായി ആദിൽ അബ്‌ദുൽ മഹ്ദി പ്രസ്‌താവനയിൽ പറഞ്ഞു. കൂടുതൽ സേനയെ സ്ഥലത്ത് വിന്യസിക്കാനും ആക്രമണത്തിൽ അന്വേഷണം നടത്താൻ സേനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പ്രസ്‌താവനയിൽ അറിയിച്ചു. നയതന്ത്ര ദൗത്യങ്ങളെ സംരക്ഷിക്കാനും നിയമ പ്രകാരമായ എല്ലാ നടപടികൾ സ്വീകരിക്കാനും തന്‍റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അബ്‌ദുൽ മഹ്ദി പറഞ്ഞു.
യുഎസ് എംബസിക്ക് സമീപം അഞ്ച് കത്യുഷ റോക്കറ്റുകളാണ് പതിച്ചത്. മിക്ക വിദേശ എംബസികളും സ്ഥിതിചെയ്യുന്ന ടൈഗ്രിസിന്‍റെ പടിഞ്ഞാറൻ കരയിലാണ് സംഭവം.