ജക്കാര്‍ത്ത: കൊവിഡ് 19 വ്യാപകമായ സാഹചര്യത്തില്‍ സിയോളിലെ ഇന്തോനേഷ്യന്‍ എംബസി സമുച്ചയം അടച്ചുപൂട്ടി. ദക്ഷിണ കൊറിയയിലെ സിയോളിലെ പ്രധാന ധനകാര്യ ജില്ലയായ യെവിഡോക്കടുത്താണ് ഒരു കൊവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്തത്. താല്‍ക്കാലികമായാണ് എംബസി അടച്ചുപൂട്ടിയതെന്ന് ഇന്തോനേഷ്യൻ അംബാസഡർ ഉമർ ഹാദി പറഞ്ഞു.
ഓഫീസ് അടച്ചതോടെ എംബസിയിൽ വിസ, പാസ്‌പോർട്ട്, കോൺസുലാർ സേവനങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള പൊതു സേവന കൗണ്ടറുകൾ താൽക്കാലികമായി അടയ്ക്കും. എംബസി സമുച്ചയവും ഐഐപിസി ഓഫീസും അണുവിമുക്തമാക്കുന്നതിനുള്ള സുരക്ഷാ നടപടികൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.