തായ്‌പേയ്: പരമ്പരാഗത വൈദ്യശാസ്ത്രത്തിലെ സഹകരണം വർധിപ്പിക്കുന്നതിനായി 1.5 ദശലക്ഷം രൂപ തായ്‌വാനിലെ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈനീസ് മെഡിസിന് (എൻആർഐസിഎം) സംഭാവന ചെയ്‌ത് ഇന്ത്യ. ആരോഗ്യ-ക്ഷേമ മന്ത്രാലയത്തിന് കീഴിലാണ് എൻആർഐസിഎം പ്രവർത്തിക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യൻ സർക്കാർ തായ്‌വാൻ സർക്കാർ സ്ഥാപനത്തിന് സംഭാവന നൽകുന്നത്.
പരമ്പരാഗത ഇന്ത്യൻ വൈദ്യശാസ്ത്രത്തെക്കുറിച്ചും തായ്‌വാനിലെ ചൈനീസ് വൈദ്യശാസ്‌ത്രത്തെക്കുറിച്ചും വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിനായി ഇന്ത്യ ആയുഷ് ഇൻഫർമേഷൻ സെൽ ഇതിനകം തന്നെ സജ്ജമാക്കിയിട്ടുണ്ട്. ആയുഷ് മന്ത്രാലയവും ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് റീജിയണൽ ഓഫീസും അടുത്തിടെ ന്യൂഡൽഹിയിലെ ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക പരമ്പരാഗത വൈദ്യശാസ്ത്ര പദ്ധതിയിലേക്ക് ഒരു ആയുഷ് വിദഗ്‌ധനെ നിയോഗിക്കുന്നതിനുള്ള കരാറും ഒപ്പിട്ടിരുന്നു.