ഹോങ്കോങ്: ഹോങ്കോങില്‍ ജനാധിപത്യ അനുകൂലികള്‍ നടത്തുന്ന പ്രക്ഷോഭം വീണ്ടും അക്രമാസക്‌തമാകുന്നു. അനുമതിയില്ലാതെ മാര്‍ച്ച് നടത്തിയ സമരക്കാരെ പൊലീസ് തടഞ്ഞതോടെ തെരുവ് യുദ്ധക്കളമായി.
സമരക്കാര്‍ക്ക് നേരെ റബര്‍ ബുള്ളറ്റുകളും, ജലപീരങ്കിയും, കണ്ണീര്‍ വാതകവും അടക്കമുള്ള എല്ലാവിധ പ്രതിരോധ മാര്‍ഗങ്ങളും പൊലീസ് പ്രയോഗിച്ചു.
പൊലീസ് നടപടി ആരംഭിച്ചതോടെ സമരക്കാര്‍ കൂടുതല്‍ അക്രമാസക്‌തരാകുകയായിരുന്നു. പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് നേരെ പെട്രോള്‍ ബോബെറിഞ്ഞു. രണ്ട് മെട്രോ സ്‌റ്റേഷനുകളും പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി.
ഹോങ്കോങ്ങിലെ ജനാധിപത്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി നടത്തിയ പ്രക്ഷോഭമാണ് പൊലീസ് ഇടപെടലിനെ തുടര്‍ന്ന് അക്രമാസക്‌തമായത്. ഇതിനിടെ, ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കാന്‍ ട്രംപ് ഇടപെടണം എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധക്കാർ മാർച്ച് നടത്തി.
ഹോങ്കോങ്ങിലെ കുറ്റവാളികളെ ചൈനയിലെത്തിച്ച് അവിടുത്തെ നിയമ പ്രകാരം ശിക്ഷിക്കണമെന്ന തീരുമാനത്തിനെതിരെയാണ് കഴിഞ്ഞ അഞ്ച് മാസമായി ഹോങ്കോങ്ങില്‍ പ്രക്ഷോഭം നടത്തുന്നത്.