ഹോങ്കോങ്: വടക്കൻ ഹോങ്കോങ്ങിൽ മാസ്‌ക് ധരിക്കാൻ വിസമ്മതിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത സ്‌ത്രീക്കെതിരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതായി ഹോങ്കോങ്ങ് പൊലീസ്. മാസ്‌ക് ധരിക്കാത്തതിനും പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും തിരിച്ചറിയൽ കാർഡ് ഹാജരാക്കാതിരുന്നതിനും ഇവരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം ചിയാങ് റോഡിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരുമായി വാക്കേറ്റമുണ്ടാക്കിയതിനെ തുടർന്ന് മാർക്കറ്റ് ജീവനക്കാർ പൊലീസിനെ വിളിക്കുകയായിരുന്നു. മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ സ്‌ത്രീ ആക്രമിച്ചു. സംഭവത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയെ ചോദ്യം ചെയ്യുകയാണ്. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. കൊവിഡ് വ്യാപനം തടയുന്നതിനായി ഹോങ്കോങ് സർക്കാർ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് എല്ലാ പൊതുവേദികളിലും മാസ്‌ക് ധരിക്കാനുള്ള നിയമം ബുധനാഴ്ച മുതൽ വിപുലീകരിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കി.
മാസ്ക് ധരിക്കാരന്‍ വിസമ്മതിച്ച സ്‌ത്രീക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ച് പൊലീസുകാര്‍ - പെപ്പർ സ്പ്രേ
മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ സ്‌ത്രീ ആക്രമിച്ചു. സംഭവത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു