ഹോങ്കോങ്: ഹോങ്കോങിലെ കുറ്റവാളികളെ ചൈനക്ക് കൈമാറാനുള്ള വിവാദ ബില്ല് ഔദ്യോഗികമായി പിന്‍വലിച്ചു. ഇരുപത് ആഴ്‌ചകളോളം നീണ്ടുനിന്ന പ്രക്ഷോഭങ്ങൾക്കൊടുവിലാണ് ബില്ല് പിന്‍വലിച്ചത്. ചീഫ് എക്‌സിക്യൂട്ടീവിന്‍റെ നയ പ്രസംഗത്തിനിടെ ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഒരാഴ്‌ച വൈകിയാണ് ബില്ല് പിന്‍വലിച്ചത്. സുരക്ഷാ സെക്രട്ടറി ജോണ്‍ ലീ ബില്ല് പിന്‍വലിക്കണമെന്ന് ഹോങ്കോങ് നിയമസഭയില്‍ അഭ്യര്‍ഥിച്ചു.
അപകടകാരികളായ കുറ്റവാളികളെ ചൈനക്ക് കൈമാറാനെന്ന പേരിലായിരുന്നു കുറ്റവാളി കൈമാറ്റ ബില്ല് ഹോങ്കോങ് ഭരണകൂടം കൊണ്ടു വന്നത്. ബില്ലിനെതിരെ വന്‍ പ്രക്ഷോഭമാണ് ഹോങ്കോങില്‍ നടന്നത്. ഹോങ്കോങിനെ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യവുമായി വിദ്യാര്‍ഥികളും യുവാക്കളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.