ഹോങ്കോങ്: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ, പാകിസ്ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവ്വീസ് റദ്ദാക്കി ഹോങ്കോംഗ് .
ഏപ്രിൽ 20 മുതൽ 14 ദിവസത്തേക്കാണ് വിമാന സർവ്വീസുകൾ റദ്ദാക്കിയിരിക്കുന്നത്. കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ ഇന്ത്യ, പാകിസ്ഥാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ വലിയ രീതിയിലുള്ള രോഗ വ്യാപനമാണുള്ളത്. ഇതിനെത്തുടർന്നാണ് നടപടി. ഈ രാജ്യങ്ങളിൽ നിന്നെത്തിയവർ ക്വാറന്‍റൈനിൽ തുടരണമെന്നും ഹോങ്കോംഗ് സർക്കാർ അറിയിച്ചു. ഹോങ്കോംഗിൽ പുതിയതായി 30 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ നിലവിൽ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 11,683 ആയി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 209 ആയി.