ലോകത്താകമാനം 6,30,83,565 ലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14,65,309 ലധികം മരണം സ്ഥിരീകരിച്ചപ്പോൾ 4,35,52,242 ലധികം പേർ രോഗമുക്തി നേടി. അമേരിക്കയിൽ 1,37,50,608 ലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 2,73,077 പേർ മരിച്ചു. പാകിസ്ഥാനിൽ 8,025 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനുള്ളിൽ 40 മരണം സ്ഥിരീകരിച്ചു. ആകെ 398,024 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തു.
ബ്രസീലിൽ 6,314,740 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 24 മണിക്കൂറിനുള്ളിൽ 24,468 പുതിയ കേസുകളും 272 മരണവും സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 172,833 ആണ്. ന്യൂയോർക്കിൽ ആദ്യ വാക്‌സിനുകൾ ഉടൻ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ ഡിസംബർ പകുതിയോടെ ആരംഭിക്കുമെന്നും എഫ്‌ഡിഎ അംഗീകാരം ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.