ഹൈദരാബാദ്: ആഗോളതലത്തിൽ കൊവിഡ് മഹാമാരി ബാധിച്ചവരുടെ എണ്ണം 69,67,037 കടന്നു. ഇതുവരെ 4,01,623 ൽ അധികം ആളുകൾ മഹാമാരി മൂലം കൊല്ലപ്പെട്ടു. അതേസമയം 34,08,040 ൽ അധികം ആളുകൾ സുഖം പ്രാപിച്ചു. ദക്ഷിണ കൊറിയയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 57 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ രോഗബാധിതർ 11,776 ആയി. ഇതിൽ 10,552 പേർ രോഗമുക്തരായി. നിലവിൽ 951 പേരാണ് ചികിത്സയിൽ തുടരുന്നത്. ഫെബ്രുവരി അവസാനത്തിലും മാർച്ച് തുടക്കത്തിലും ദക്ഷിണ കൊറിയയിൽ ദിവസേന നൂറുകണക്കിന് പുതിയ കേസുകളാണ് സ്ഥിരീകരിച്ചിരുന്നത്. എന്നാൽ ആരോഗ്യവകുപ്പിന്‍റെ കൃത്യമായ ഇടപെടലിലൂടെയും പ്രവർത്തനങ്ങളിലൂടെയും രോഗവ്യാപന തോത് ഗണ്യമായി കുറക്കാൻ സാധിച്ചു. ഈ വേളയിൽ കർശന നിയന്ത്രണങ്ങൾക്ക് അയവ് വരുത്താൻ അധികൃതർ നിർബന്ധിതരായിരിക്കുകയാണ്.
ലോകത്ത് കൊവിഡ് രോഗികൾ 70 ലക്ഷത്തിലേക്ക് - ലോകത്ത് രോഗബാധിതർ
നിലവിൽ 34 ലക്ഷത്തിലധികം ആളുകൾ രോഗമുക്തരായി