ഹൈദരാബാദ്: ആഗോളതലത്തിൽ കൊവിഡ് ബാധിച്ചത് 63,65,173 ൽ അധികം ആളുകൾക്ക്. വൈറസ് ബാധിച്ച് ഇതുവരെ 3,77,397 ൽ അധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. അതേസമയം 29,03,382 പേർ സുഖം പ്രാപിച്ചു.
വൈറസിന്‍റെ പ്രഭവ കേന്ദ്ര രാജ്യമായ ചൈനയിൽ വീണ്ടും രോഗം ആരംഭം കുറിക്കുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം അഞ്ച് പുതിയ പോസിറ്റീവ് കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. വിദേശത്ത് നിന്നെത്തിയ ചൈനീസ് പൗരന്മാരാണ് ഇവരെല്ലാം.
ചൈനയിൽ സ്ഥിതിഗതികൾ സാധാരണഗതിയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങള്‍ ആരംഭിച്ചു. സ്കൂളുകൾ വീണ്ടും തുറന്നു. സമ്പദ് വ്യവസ്ഥയുടെ ഭൂരിഭാഗവും പ്രതിരോധ നടപടികൾ സ്വീകരിച്ചുകൊണ്ട് പ്രവർത്തന ക്ഷമമായിരിക്കുകയാണ്. വൈറസ് വ്യാപനത്തിന്‍റെ രണ്ടാം ഘട്ടം തടയുക എന്നതാണ് ഭരണകൂടത്തിന്‍റെ ലക്ഷ്യം.