കാഠ്‌മണ്ഡു: നേപ്പാളിൽ നാല് മാധ്യമപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പർസ ജില്ലയിൽ വിവിധ മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ് ഇവർ. ഇതോടെ പർസ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 39 ആയി ഉയർന്നു. നേപ്പാളിൽ ആദ്യമായാണ് മാധ്യമപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരെ ഐസൊലേഷനിലാക്കിയതായി അധികൃതർ അറിയിച്ചു. നേപ്പാളിൽ പുതുതായി 51 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 33 പേർ ഇതുവരെ രോഗമുക്തി നേടി. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
നേപ്പാളിൽ നാല് മാധ്യമപ്രവർത്തകർക്ക് കൊവിഡ് - നേപ്പാൾ കൊവിഡ്
പർസ ജില്ലയിൽ വിവിധ മാധ്യമ സ്ഥാപനങ്ങളിലാണ് ഇവർ ജോലി ചെയ്യുന്നത്. നാല് പേരെയും ഐസൊലേഷനിലാക്കി.