കെയ്‌റോ: 39മത് സീനായ് വിമോചന വാർഷികത്തിൽ ഈജിപ്‌തിൽ 2,674 തടവുകാരെ വിട്ടയച്ചു. ഏപ്രിൽ 25നാണ് സീനായ് വിമോചന ദിനമായി ആചരിക്കുന്നത്. പ്രസിഡന്‍റിന്‍റെ ഉത്തരവ് പ്രകാരമാണ് തടവുകാരെ വിട്ടയക്കുന്നതെന്ന് ഈജിപ്ഷ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 1979 ലെ ക്യാമ്പ് ഡേവിഡ് സമാധാന കരാറിനുശേഷം 1982ൽ പെനിൻസുലയിൽ നിന്ന് ഇസ്രായേൽ അധിനിവേശ സേന പിന്മാറിയ ദിനമാണ് സീനായി വിമോചന ദിനമായി ആഘോഷിക്കുന്നത്. മുൻ വർഷങ്ങളിളും ഇത്തരത്തിലുള്ള നടപടി ഈജിപ്‌ഷ്യൻ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.
സീനായ് വിമോചന വാർഷികത്തിൽ ഈജിപ്‌തിൽ 2,674 തടവുകാരെ വിട്ടയച്ചു
പ്രസിഡന്‍റിന്‍റെ ഉത്തരവ് പ്രകാരമാണ് തടവുകാരെ വിട്ടയക്കുന്നതെന്ന് ഈജിപ്ഷ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.