ബെയ്‌ജിങ്: കൊവിഡ് 19 ബാധയിൽ ചൈനീസ് പ്രവിശ്യയായ ഹുബെയിൽ മരണസംഖ്യ 2,346 ആയി. വൈറസ് ബാധിച്ചവരുടെ എണ്ണം 64,000 ആയി. 15,299 പേർക്ക് രോഗം മാറിയതായി ഹുബെ ആരോഗ്യകമ്മീഷൻ അറിയിച്ചു. 630 പുതിയ കേസുകൾ സ്ഥിരീകരിക്കുകയും ഇന്നലെ മാത്രമായി 96 പേർ മരിക്കുകയും ചെയ്‌തു. രോഗബാധ നിയന്ത്രിക്കുന്നതിനായി ചൈനീസ് സർക്കാർ കർശന നടപടികളും യാത്രാ നിയന്ത്രണങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനിടെ, വൈറസ് ബാധയിൽ ഇറ്റലിയിൽ ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്‌തു. രോഗബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ഇറ്റലിയിലെ സ്‌കൂളുകൾ, റെസ്റ്റോറന്‍റുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ അടച്ചുപൂട്ടി.
കൊവിഡ് 19; ചൈനയിൽ മരണസംഖ്യ 2,340 കവിഞ്ഞു - ഹുബെയിൽ മരണസംഖ്യ 2,340 കവിഞ്ഞു
630 പുതിയ കേസുകൾ സ്ഥിരീകരിക്കുകയും ഇന്നലെ മാത്രമായി 96 പേർ മരിക്കുകയും ചെയ്‌തു.