ETV Bharat / international

നേപ്പാളിൽ കൊവിഡ് സാമൂഹിക വ്യാപന ഘട്ടത്തിൽ - Coronavirus infection in Nepal enters community transmission phase: Nepal Health Ministry

കാഠ്മണ്ഡു ഉൾപ്പെടെ 12 ജില്ലകളാണ് കമ്മ്യൂണിറ്റി ട്രാൻസ്‌മിഷനില്‍ പ്രവേശിച്ചതെന്ന് രാജ്യത്തെ പൊതുജനാരോഗ്യ ഉപദേഷ്ടാവ് ഡോ. സുരേഷ് തിവാരി പറഞ്ഞു

Coronavirus infection in Nepal enters community transmission phase: Nepal Health Ministry  നേപ്പാളിൽ കൊവിഡ് സാമൂഹിക വ്യാപന ഘട്ടത്തിൽ
കൊവിഡ്
author img

By

Published : Sep 2, 2020, 7:20 AM IST

കാഠ്മണ്ഡു: രാജ്യത്ത് കൊവിഡ് സാമൂഹിക വ്യാപന ഘട്ടത്തിലേക്ക് കടന്നതായി ആരോഗ്യ, ജനസംഖ്യാ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. കാഠ്മണ്ഡു ഉൾപ്പെടെ 12 ജില്ലകളാണ് കമ്മ്യൂണിറ്റി ട്രാൻസ്‌മിഷനില്‍ പ്രവേശിച്ചതെന്ന് രാജ്യത്തെ പൊതുജനാരോഗ്യ ഉപദേഷ്ടാവ് ഡോ. സുരേഷ് തിവാരി പറഞ്ഞു.

മൊറാങ്, സൻസാരി, ധനുഷ, മഹോട്ടാരി, പാർസ, ബാര, റൗത്താത്ത്, സർലാഹി, കാഠ്മണ്ഡു, ലളിത്പൂർ, ചിത്വാൻ, രൂപണ്ടേഹി എന്നീ ജില്ലകളിൽ സാമൂഹിക വ്യാപനം നടന്നതായാണ് റിപ്പാർട്ട്. സ്ത്രീകൾക്കിടയിലെ വ്യാപന നിരക്ക് അഞ്ച് ശതമാനത്തിൽ നിന്ന് 22-23 ശതമാനമായി ഉയർന്നതായും പ്രായമായവരുടെ മരണനിരക്ക് നാല് ശതമാനമായി ഉയർന്നതായും ഡോ. ​​തിവാരി ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച രാജ്യത്തുടനീളം 1069 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കാഠ്മണ്ഡുവിൽ മാത്രം 481 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ നേപ്പാളിലെ കൊവിഡ് -19 ബാധിതരുടെ എണ്ണം ചൊവ്വാഴ്ച 40,529 ആയി ഉയർന്നു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.