ബീജിങ്: ചൈനയിൽ 22 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 16 എണ്ണം വിദേശത്ത് നിന്നെത്തിയവരാണെന്ന് ചൈനീസ് ഹെൽത്ത് അതോറിറ്റിയെ ഉദ്ധരിച്ച് സിൻഹുവ റിപ്പോർട്ട് ചെയ്തു. കേസുകളിൽ ഭൂരിഭാഗവും സിൻജിയാങ് പ്രദേശത്ത് നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. ആറ് കേസുകളിൽ മൂന്നെണ്ണം ഗുവാങ്‌ഡോംഗ് പ്രവിശ്യയിലും രണ്ടെണ്ണം ഷാൻഡോംഗ് പ്രവിശ്യയിലും ഒന്ന് ഫ്യൂജിയൻ പ്രവിശ്യയിലുമാണ് റിപ്പോർട്ട് ചെയ്തത്. ആഗോളതലത്തിൽ കൊവിഡ് കേസുകളുടെ എണ്ണം 14,049,207 ആയി ഉയർന്നു. മരണസംഖ്യ 6,01,494 എത്തിയതായി ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
ചൈനയിൽ 22 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു - കൊവിഡ് കേസുകൾ
പുതിയ കേസുകളിൽ ഭൂരിഭാഗവും സിൻജിയാങ് പ്രദേശത്ത് നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു